ചെക്ക് ബൗണ്‍സ് കേസ് ; സുപ്രധാന വിധിയുമായി സുപ്രീം കോടതി

Share our post

ചെക്ക് ബൗണ്‍സ് കേസുകള്‍ക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി. ചെക്ക് മടങ്ങിയാല്‍ പരാതി 30 ദിവസത്തിനുള്ളില്‍ നിർബന്ധമായും ഫയല്‍ ചെയ്യണം. നിയമപ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും ഹൈക്കോടതി പരാതിക്ക് അനുമതി നല്‍കിയത് ശരിയല്ലെന്നും, കാലതാമസം സംഭവിച്ചാല്‍ അതിനുള്ള കാരണം കാണിച്ച്‌ അപേക്ഷ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. നിശ്ചിത സമയപരിധിക്ക് ശേഷം നല്‍കിയ പരാതി വിചാരണ കോടതി പരിഗണിച്ചത് നിയമത്തിന് വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കാലതാമസം സംഭവിച്ചിട്ടും അപ്പീല്‍ നല്‍കാൻ പോലും തയ്യാറാകാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഇതൊരു നിയമലംഘനമായി കണക്കാക്കിയ സുപ്രീം കോടതി ഈ പരാതി അസാധുവാക്കുകയും, ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!