മാർഗദീപം സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി; ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം

കോഴിക്കോട്: 2025-26 സാമ്പത്തികവർഷത്തെ മാർഗദീപം സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാകുക. സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം. കേരളത്തിൽ സ്ഥിര താമസമാക്കിയ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കുടുംബ വാർഷിക വരുമാനം 25000 കവിയാൻ പാടില്ല. 1500 രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. സ്കൂൾതലത്തിൽ ഓൺലൈനായി അപേക്ഷിക്കാം.