കാണാതായ വയോധികയുടെ മൃതദേഹം ആറളം പാലത്തിനു സമീപത്തെ പുഴയിൽ നിന്ന് കണ്ടെത്തി

Share our post

ഇരിട്ടി :ആറളം പറമ്പത്തെ കണ്ടിയിലെ പുത്തൻവീട്ടിൽ മാധവിയമ്മ (85) യുടെ മൃതദേഹമാണ് ആറളം പാലത്തിന് സമീപം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ മാധവിയമ്മയെ കാണാതായിരുന്നു. ഇന്ന് രാവിലെ നാട്ടുകാർ 7 മണിക്ക്‌ തിരച്ചിൽ ആരംഭിച്ചെങ്കിലും ഒമ്പതര മണിയോടെ ആറളം റസ്ക്യു ടീമംഗങ്ങൾ കാണുകയും അപ്പോൾ തന്നെ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. നാസർ പൊയിലന്റെ നേതൃത്വത്തിൽ ആറളം റസ്ക്യു അംഗങ്ങൾ ആയ ഷക്കീർ പുഴക്കര , മജീദ് ദാനിയ, മൊയ്‌തീൻ ചാത്തോത്ത്, ജയൻ കൊടുവളം എന്നിവർ ചേർന്ന് മൃതദേഹം കരക്കടുപ്പിച്ചു അനന്തര നടപടികൾക്കുള്ള സംവിധാനം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!