പീഡിയാട്രിക് കാർഡിയോളജി മെഡിക്കൽ ക്യാമ്പ്

കണ്ണൂർ: മാതാ അമൃതാനന്ദ മയിയുടെ 72-ാം ജന്മദിന ആഘോഷം, കൊച്ചി അമൃത ആസ്പത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിഭാഗത്തിന്റെ 25-ാം വാർഷിക ആഘോഷം എന്നിവയോട് അനുബന്ധിച്ച് പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. 18 വയസ്സിൽ താഴെയുള്ള ഹൃദയ സംബന്ധമായ പ്രശ്നമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പ് 14-ന് കൊച്ചി അമൃത ആശുപത്രിയില്‍ നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തും. രജിസ്ട്രേഷന് വിളിക്കാം. ഫോൺ: 7994 999 773, 7994 999 833 (രാവിലെ ഒൻപത് മുതൽ നാല് വരെ).