ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾ നാളെ തുടങ്ങും

Share our post

കണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ ഹജ്ജ് കർമത്തിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ ജില്ലയിൽ 11-ന് തുടങ്ങും. തളിപ്പറമ്പ് പുഷ്പഗിരി നന്മ ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതിന് പഠന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി പി മുഹമ്മദ് റാഫി നിർവഹിക്കും. പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ഹാജിമാർ പരിശീലനത്തിൽ പങ്കെടുക്കും. 14-ന് കണ്ണൂർ, അഴിക്കോട് മണ്ഡലത്തിൽ ഉള്ളവർക്ക് പരിശീലനം കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിലും മട്ടന്നൂർ, പേരാവൂർ മണ്ഡലത്തിൽ ഉള്ളവർക്ക് മട്ടന്നൂർ കളറോട് മദ്രസ ഹാളിലും 20-ന് കൂത്തുപറമ്പ് മണ്ഡലത്തിൽ ഉള്ളവർക്കുള്ള ക്ലാസുകൾ പാനൂർ കൈവേലിക്കൽ എം ഇ എസ് സ്‌കൂളിലും തലശ്ശേരി, ധർമടം മണ്ഡലങ്ങളിലെ പരിശീലന ക്ലാസ് തലശ്ശേരി ഓഡിറ്റോറിയത്തിലും നടക്കും. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പുറമേ കാത്തിരിപ്പ് പട്ടികയിൽ ഒന്നു മുതൽ 6000 വരെയുള്ള അപേക്ഷകരും അതത്‌ മണ്ഡലങ്ങളിലെ ക്ലാസുകളിൽ പങ്കെടുക്കേണ്ടതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!