നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട്; സൗജന്യ ശില്‍പശാല 24ന്

Share our post

കണ്ണൂർ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ ജില്ലയില്‍ ‘നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട് എന്ന പേരില്‍ സെപ്റ്റംബര്‍ 24 ന് സൗജന്യ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വിവിധ വായ്പാ സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15നകം പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0471-2770534, 8592958677 നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!