30 ഹോട്സ്പോട്ടുകളിൽ നാലെണ്ണം കണ്ണൂരിൽ

Share our post

കണ്ണൂർ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ മുപ്പത് ഹോട്‌സ്പോട്ടുകളിൽ നാലെണ്ണം ജില്ലയിൽ. ആറളം, കേളകം, കൊട്ടിയൂർ, പയ്യാവൂർ പഞ്ചായത്തുകളാണ് വന്യജീവിശല്യം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി വനം വകുപ്പ് തയാറാക്കിയ നയസമീപന രേഖയുടെ കരടിലാണ് 30 ഹോട്സ്പോട്ടുകൾ നിർണയിച്ചത്. സംസ്ഥാനത്ത് 75 നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 273 പഞ്ചായത്തുകളാണ് മനുഷ്യ- വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്. സംഘർഷത്തിന്റെ രീതി, തോത്, നാശം, സംഘർഷ സാധ്യത തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രശ്ന സാധ്യത മേഖലകളെ കണ്ടെത്തിയത്. ഇവയിൽ 30 പഞ്ചായത്തുകളെയാണ് ഹോട്‌സ്പോട്ടുകളായി വിലയിരുത്തുന്നത്. വന്യജീവിശല്യ പ്രദേശങ്ങളെ 12 മേഖലകളായി തിരിച്ചതിൽ കണ്ണൂർ- ആറളം മേഖലയെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!