പുഴയിൽ വീണ പെൺകുട്ടിക്കായി തിരച്ചിൽ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചു, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

മട്ടന്നൂർ: ഇന്നലെ വെളിയമ്പ്ര എളന്നൂരിൽ പഴശ്ശി പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്തുന്നതിന് മട്ടന്നൂർ നഗരസഭാ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് പഴശ്ശി ഡാമിന്റെ ഷട്ടറുകൾ പൂർണമായും അടച്ചതായി പഴശ്ശി ഇറിഗേഷൻ വിഭാഗം അറിയിച്ചു. ഡാമിന്റെ റിസർവോയർ ഏരിയയിലുള്ള ആളുകൾ ജാഗ്രത പാലിക്കണം. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇർഫാന (18) ആണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം.