നബിദിന റാലിയിൽ മഹാബലിയും

Share our post

പയ്യന്നൂർ : കുന്നരു കരമുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയിൽ ഇത്തവണ മഹാബലിയും. തിരുവോണവും നബിദിനവും ഒരു ദിവസം വന്നതോടെയാണ് എല്ലാ വർഷവും നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകാറുള്ള ടാഗോർ വായനശാലയുടെയും ഫ്രണ്ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷത്തിലെ മാവേലിയും നബിദിന ഘോഷയാത്രയിൽ പ്രദേശത്തെ മുസ്ലീം പണ്ഡിതന്മാർക്കും ജമാഅത്ത് ഭാരവാഹികൾക്കും നാട്ടുകാർക്കും ഒപ്പം മുൻനിരയിൽ തന്നെ അണിനിരന്നത്. നബിദിന ഘോഷയാത്രയിലെ മാവേലിയുടെ സാന്നിധ്യം കണ്ടവരിൽ ഒക്കെയും കൗതുകവും സന്തോഷവും ഉണർത്തി. ടാഗോർ വായനശാലയുടെയും ഫ്രൻഡ്സ് യൂനിയൻ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഓണം ആഘോഷിക്കുന്ന യുവാക്കൾ മധുര പലഹാരങ്ങളും പാനീയങ്ങളും നൽകിയാണ് മുസ്ലിം സഹോദരങ്ങളുടെ നബിദിനാഘോഷ ഘോഷയാത്രയെ സ്വീകരിച്ചത്. പകരം തങ്ങളുടെ സഹോദരങ്ങൾക്ക് മധുരം നൽകിയും ആശംസകൾ കൈമാറിയുമാണ് മുസ്ലിം സഹോദരങ്ങളുടെ നബിദിന ഘോഷയാത്ര കടന്നുപോയത്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കേരള വേർഷൻ ഒരിക്കൽ കൂടി ഇവിടെ പ്രകടമായതോടെ സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ വലിയ കയ്യടിയോടെയാണ് ഈ മാതൃകയെ ഏറ്റെടുക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!