വീരാജ്പേട്ടയിൽ ആറിനു ഗതാഗത നിയന്ത്രണം

ഇരിട്ടി: ഗണപതി വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മടിക്കേരി ജില്ലാ ഭരണകൂടം വീരാജ്പേട്ട ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴിന് രാവിലെ 10 വരെയാണ് നിയന്ത്രണം. കേരളത്തിൽ നിന്ന് മാക്കൂട്ടം വഴി ഗോണിക്കുപ്പ, സിദ്ധാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി ചെക്പോസ്റ്റ്, ബാലുഗോഡ്, ബിട്ടംഗള ജങ്ഷൻ, കൈക്കേരി ജങ്ഷൻ, ഗദ്ദേ കൊഗാനി റോഡ് ജങ്ഷൻ വഴി പാലിബെട്ട, സിദ്ധാപുർ വഴി തിരിച്ചു വിടും. സിദ്ധാപുരത്ത് നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ കൈക്കേരി, ബിട്ടംഗള, ബാലുഗോഡ്, പെരുമ്പാടി വഴി കടന്ന് പോകാണം. മടിക്കേരിയിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ സിദ്ധാപുർ, പാലിബെട്ട, കൈക്കേരി, ബിട്ടംഗള, ബാലുഗോഡ്, പെരുമ്പാടി, മാക്കൂട്ടം വഴിയാണ് പോകേണ്ടത്.