ഒൻപതാം വാർഷികം: സെലിബ്രേഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ

Share our post

ഉപയോക്താക്കള്‍ 500 ദശലക്ഷം പിന്നിട്ടതോടെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സെലിബ്രേഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ.

മൊബൈല്‍ ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകള്‍ ഇവയാണ്

വാര്‍ഷിക വാരാന്ത്യം (സെപ്റ്റംബര്‍ 5-7): 5G സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5G ഡാറ്റ സൗജന്യം. 4G ഉപയോക്താക്കള്‍ക്ക് 39 ഡാറ്റ-ഓണ്‍ എടുത്താല്‍ അണ്‍ലിമിറ്റഡ് 4G ഡാറ്റ (3GB/day & FUP).

വാര്‍ഷിക മാസം (സെപ്റ്റംബര്‍ 5 – ഒക്ടോബര്‍ 5): 349 സെലിബ്രേഷന്‍ പ്ലാന്‍ (2GB/day & above plans):

അണ്‍ലിമിറ്റഡ് 5G ഡാറ്റ
Jio Gold – 2% അധിക ഡിജിറ്റല്‍ ഗോള്‍ഡ്
3,000 വിലയുള്ള വൗച്ചറുകള്‍
JioHotstar – 1 മാസം
JioSaavn Pro – 1 മാസം
Zomato Gold – 3 മാസം
Netmeds First – 6 മാസം
Reliance Digital – 100% RC ക്യാഷ്ബാക്ക്
AJIO – ഫാഷന്‍ ഡീലുകള്‍
EaseMyTrip – ട്രാവല്‍ ബിനിഫിറ്റുകള്‍
JioHome – 2 മാസം ഫ്രീ ട്രയല്‍

വാര്‍ഷിക വര്‍ഷം: 12 മാസം 349 റീചാര്‍ജ് പൂര്‍ത്തിയാക്കിയാല്‍ 13-ാം മാസം ഫ്രീ.

പുതിയ Jio Home ഉപയോക്താക്കള്‍ക്കായി
1200 സെലിബ്രേഷന്‍ പ്ലാന്‍ (സെപ്റ്റംബര്‍ 5 – ഒക്ടോബര്‍ 5):
2 മാസം JioHome കണക്ഷന്‍ (GST ഉള്‍പ്പെടെ)
1000+ TV ചാനലുകള്‍
30 Mbps അണ്‍ലിമിറ്റഡ് ഡാറ്റ
12+ OTT ആപ്പുകള്‍ (JioHotstar ഉള്‍പ്പെടെ)
WiFi-6 റൗട്ടര്‍ & 4K Smart Set Top Box

കൂടുതല്‍ നേട്ടങ്ങള്‍

Amazon Prime Lite – 2 മാസം
Jio Gold – 2% അധിക ഡിജിറ്റല്‍ ഗോള്‍ഡ്
3,000 വിലയുള്ള സെലിബ്രേഷന്‍ വൗച്ചറുകള്‍

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ നെറ്റ്വര്‍ക്ക് എന്ന സ്ഥാനം ജിയോ കരസ്ഥമാക്കിയതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത ജനസംഖ്യയെക്കാള്‍ കൂടുതലാണെന്നും അവര്‍ പറഞ്ഞു.

”ജിയോയുടെ 9-ാം വാര്‍ഷികത്തില്‍, 500 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഞങ്ങളില്‍ വിശ്വാസം വെച്ചതില്‍ ഞാന്‍ വളരെ വിനയത്തോടെ നന്ദി പറയുന്നു. ഇത് ഇന്ത്യയില്‍ ജിയോ എത്രത്തോളം ദിനചര്യയുടെ ഭാഗമായിട്ടുണ്ടെന്ന് കാണിക്കുന്നു. ഉപയോക്താക്കളുടെ വിശ്വാസവും പിന്തുണയും ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു. മുന്നോട്ടുള്ള കാലത്ത്, കൂടുതല്‍ മികച്ച സാങ്കേതികവിദ്യകളെ ഇന്ത്യന്‍ ജനതയുടെ കൈകളിലെത്തിക്കാനും ഡിജിറ്റല്‍ ഇന്ത്യയുടെ ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.”റിലയന്‍സ് ജിയോ ഇന്‌ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു:

9 വര്‍ഷത്തിനടയില്‍ ജിയോ കൈവരിച്ച 5 പ്രധാന നേട്ടങ്ങള്‍

* ഇന്ത്യയില്‍ എല്ലായിടത്തേക്കും വോയ്‌സ് കോള്‍ സൗജന്യമാക്കി.
* 500 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് അവരുടെ മൊബൈലുകളില്‍ വീഡിയോ കാണാനും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ചെയ്യാനും അവസരം നല്‍കി.
* ആധാര്‍, ഡജക, ജനധന്‍, നേരിട്ടുള്ള ബാങ്ക് ട്രാന്‍സ്ഫര്‍ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ക്ക് ജിയോ അടിത്തറയിട്ടു.
* ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിനും 100+ യൂണികോണ്‍ കമ്പനികള്‍ക്കും വളര്‍ച്ചാ വേഗത നല്‍കി.
* ലോകത്തിലെ ഏറ്റവും വേഗത്തില്‍ 5ഏ വിപുലീകരണം നടത്തി, ഇന്ത്യയിലെ അക വിപ്ലവത്തിന് അടിസ്ഥാനമിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!