താൽകാലിക വി സിയുടെ രജിസ്ട്രാർ നിയമനം റദ്ദ് ചെയ്ത് കേരള സർവകലാശാല സിൻഡിക്കറ്റ്

Share our post

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി ഡിജോ കാപ്പനെ മാറ്റി. സിൻഡിക്കറ്റ് യോ​ഗത്തിൽ ഇടത് അം​ഗങ്ങളുടെ ആവശ്യം താൽകാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അം​ഗീകരിച്ചു. ഡോ. ആർ രശ്മിയ്ക്കാണ് പകരം ചുമതല. കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാറാണ് ഡോ. രശ്മി. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് പകരം മിനി ഡിജോ കാപ്പനെ രജിസ്ട്രാറായി നിയമിച്ചത് താൽകാലിക വി സിയാണ്. കേരള സർവകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാൽ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിർദേശത്തിൽ വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ, കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!