ലഹരി കിട്ടിയില്ല; കണ്ണൂർ ജയിലിൽ തടവുകാരന്റെ പരാക്രമം

കണ്ണൂർ: ലഹരി കിട്ടാത്തതിനെ തുടർന്ന് കണ്ണൂർ ജയിലിൽ തടവുകാരന്റെ പരാക്രമം. ബ്ലേഡ് ഉപയോഗിച്ച് കയ്യിൽ മുറിവേൽപ്പിച്ചു. തല സെല്ലിന്റെ കമ്പിയിൽ ഇടിച്ച് സ്വയം പരിക്കേൽപ്പിച്ചു. പത്താം ബ്ലോക്കിൽ പാർപ്പിച്ച ജിബിനാണ് പരാക്രമം കാട്ടിയത്. പരിക്കേറ്റ ജിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുതിരവട്ടം മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി.