പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയത്.ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധു. ആൺ സുഹൃത്ത് കൊന്നതെന്ന് സംശയം. ആൺ സുഹൃത്ത് ആയിഷയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞു. ജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു.