താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി

Share our post

താമരശ്ശേരി: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസമുണ്ടായ താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാർസിംഗ്.മഴ കുറഞ്ഞ സാഹചര്യത്തിലാണിത്. നിലവില്‍ ഒറ്റവരിയായുള്ള ഗതാഗതം പൊലീസ് നിയന്ത്രണത്തോടെ തുടരും. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ വീണ്ടും നിയന്ത്രണമുണ്ടാകും. വ്യൂ പോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും അതിനാല്‍ ഇവിടെ വാഹനങ്ങള്‍ നിറുത്തുകയോ ആളുകള്‍ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും കളക്ടർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!