എതിരാളികളുടെ മര്‍മ്മത്തില്‍ കുത്തി ബിഎസ്എന്‍എല്‍; ദിവസവും രണ്ട് ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, 199 രൂപയുടെ പുത്തന്‍ പ്ലാന്‍ അവതരിപ്പിച്ചു

കുറഞ്ഞ മുതല്‍മുടക്കില്‍ ഉയര്‍ന്ന സേവനം നല്കുന്ന മറ്റൊരു പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ കൂടി പുറത്തിറക്കി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. സ്വകാര്യ കമ്പനികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുക ലക്ഷ്യമിട്ടാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഈ റീചാര്‍ജ് പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്30 ദിവസം 2 ജിബി ഡാറ്റയും ഫ്രീ കോളിംഗും ദിനംപ്രതി നല്കുന്ന ഈ പ്ലാനിന് 200 രൂപയില്‍ താഴെ മാത്രമേ വിലയാകുന്നുള്ളൂ എന്നതാണ് പ്രധാന സവിശേഷത. എന്തൊക്കെയാണ് ഈ റീചാര്‍ജ് പാക്കില്‍ ബിഎസ്എന്‍എല്‍ നല്കുന്ന ആനുകൂല്യങ്ങളെന്ന് വിശദമായി നോക്കാം.199 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ പരിചയപ്പെടുത്തുന്നത്. 30 ദിവസത്തെ ആകര്‍ഷകമായ വാലിഡിറ്റിയുള്ള ബിഎസ്എന്‍എല്‍ 199 രൂപ പ്ലാനില്‍ പരിധികളില്ലാതെ കോളുകള്‍ വിളിക്കാം. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് മറ്റൊരു ആകര്‍ഷണം. ഇതിനെല്ലാം പുറമെ ദിവസവും 100 വീതം എസ്എംഎസുകളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 199 രൂപ പ്ലാനില്‍ നല്കുന്നു. രാജ്യത്തെ മറ്റ് ടെലികോം സേവനദാതാക്കളേക്കാള്‍ സാമ്പത്തിക മേന്മയും ആനുകൂല്യങ്ങളിലെ വര്‍ധനവും 199 രൂപ പ്ലാനിനുണ്ട് എന്ന് പരിചയപ്പെടുത്തിയാണ് ബിഎസ്എന്‍എല്‍ ഈ റീചാര്‍ജ് പാക് അവതരിപ്പിച്ചത്.