യുപിഐ സേവനം ആരംഭിക്കാനുള്ള നീക്കവുമായി ബിഎസ്എന്‍എല്‍

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് യുപിഐ സേവനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ബിഎസ്എന്‍എൽ സെല്‍ഫ് കെയര്‍ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. യുപിഐ സേവനം താമസിയാതെ വരുമെന്ന് അറിയിച്ച് കൊണ്ടുള്ള ഒരു ബാനര്‍ ബിഎസ്എന്‍എല്‍ സെല്‍ഫ് കെയര്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭീം യുപിഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം ആണെന്നാണ് ബാനറില്‍ നല്‍കിയിരിക്കുന്ന വിവരം.