വയത്തൂർ പുഴയിൽ ഒലിച്ചുപോയ ഓട്ടോടാക്സി കണ്ടെത്തി

ഉളിക്കൽ: വയത്തൂർ പുഴയിൽ വെള്ളം കയറിയ സമയത്ത് പാലം കടക്കവെ ഒലിച്ചുപോയ ഓട്ടോടാക്സി നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് കണ്ടെത്തി കരക്ക് കയറ്റി. കഴിഞ്ഞ വെള്ളിയാഴ്ച പെരുമ്പള്ളിയിലെ ജോസ് കുഞ്ഞിന്റെ ഓട്ടോടാക്സയാണ് പുഴയിൽ ഒലിച്ചു പോയത്.വാഹനത്തിലുണ്ടായിരുന്നവരെ അന്ന് തന്നെ രക്ഷപ്പെടുത്തിയിരുന്നു.