കണ്ണപുരം സ്ഫോടനം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കണ്ണൂർ: കണ്ണപുരം സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ പുലർച്ചെ രണ്ടിനുണ്ടായ സ്ഫോടനത്തില്‍ മുഹമ്മദ് ആഷാം എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. കീഴറയിലെ സ്ഫോടനം നടന്ന വീട്ടിലും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും. പ്രത്യേക അന്വേഷണ സംഘം അനൂ മാലിക്കിനെ ചോദ്യം ചെയ്യുകയാണ്. സ്ഫോടനത്തിനുശേഷം ഒളിവില്‍ പോകാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട് വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്. സംഭവസമയത്ത് അനു മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ഈ വീട് വാടകയ്ക്കെടുത്തത് അനു മാലികാണെന്ന് പോലീസ് പറഞ്ഞു.