കണ്ണൂർ സർവകലാശാലാ വാർത്തകൾ

ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ: രണ്ടാംബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ: സർവ്വകലാശാല സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്, ഇംഗ്ലീഷ് പഠനവകുപ്പിന്റെ സഹകരണത്തോടെ, സർവ്വകലാശാലയുടെ താവക്കര ക്യാംപസിൽ നടത്തുന്ന ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ (EEC) ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ (2025 പ്രവേശനം) ഫലം www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course →Result ലിങ്കിൽ ലഭ്യമാണ്.
പരീക്ഷാഫലം
സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ നാലാം സെമസ്റ്റർ എം.എഡ്. ഡിഗ്രി (സി.ബി.സി.എസ്.എസ്.-റഗുലർ), മെയ് 2025 പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 16.09.2025-ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എ ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻസ്- ഏപ്രിൽ 2025 (റഗുലർ 2023 അഡ്മിഷൻ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനർമൂല്യ നിർണയം ,സൂക്ഷ്മ പരിശോധന, പകർപ്പ് ലഭിക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 16/09/2025, 5 മണി.