കിടപ്പുരോഗികൾക്ക് കരുതലൊരുക്കി പൊലീസുകാർ

Share our post

ധർമശാല: ഓണത്തോടനുബന്ധിച്ച്‌ കിടപ്പുരോഗികൾക്ക് കരുതലൊരുക്കി മാങ്ങാട്ടുപറമ്പിലെ പൊലീസുകാർ. കെഎപി നാലാംബറ്റാലിയനിലെ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റാണ്‌ കിടപ്പ്‌ രോഗികളെ ചേർത്തുപിടിച്ചത്‌. ആന്തൂർ നഗരസഭ‍, കണ്ണപുരം, കല്യാശേരി പഞ്ചായത്തുകളിൽ മൈത്രിയുടെ കീഴിൽ ദീർഘകാലമായി സാന്ത്വന പരിചരണം നൽകിവരുന്ന 65 കിടപ്പുരോഗികൾക്കാണ്‌ ഓണസമ്മാനമായി പലവ്യഞ്ജനങ്ങളടങ്ങിയ ഓണക്കിറ്റ്‌ നൽകിയത്‌. കെഎപി ക്യാമ്പിൽ ഓണക്കിറ്റ് വിതരണം കമാൻഡന്റ് എ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ കാവുമ്പായി അധ്യക്ഷനായി. ഡെപ്യൂട്ടി കമാൻഡന്റ് എം ഹരി, അസി. കമാൻഡന്റുമാരായ ഇ വി പ്രവി, സാലു കെ തോമസ്, എ രാജീവൻ, എം കുഞ്ഞിരാമൻ, കെഎപി സെക്രട്ടറി എം വി അനിരുദ്ധ്, ടി ബാബു, കെ രഞ്ജിത്ത്, കെ വിശ്വംഭരൻ, പി ദിനേശൻ, പി രവീന്ദ്രൻ, ശ്രീജേഷ് ചട്ടുകപ്പാറ, വിപിൻ വേണു, രജില്‍ കോമക്കരി, മൈത്രി ജനറൽ സെക്രട്ടറി സി അബ്ദുൾ കരീം എന്നിവർ സംസാരിച്ചു. കെ പി ഗണേശൻ സ്വാഗതം പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംയുക്തമായാണ്‌ പരിപാടി നടത്തിയത്‌. പൊലീസ് ഓഫീസർമാർ, ഉദ്യോഗസ്ഥർ, മൈത്രി പാലിയേറ്റീവ് കെയർ പ്രവർത്തകർ, പാലിയേറ്റീവ് രോഗികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!