കണ്ണൂര്‍ വാരിയേഴ്സിന്റെ ക്യാമ്പ് നാളെ തുടങ്ങും

Share our post

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ത്രിദിന പരിശീലനം വ്യാഴാഴ്‌ച കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും. ‘ഗെയിം ചേഞ്ചര്‍’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജൂലൈ 15 മുതല്‍ ആഗസ്‌ത്‌ ആറുവരെ കണ്ണൂര്‍ ഗവ. മെഡിക്കൽ കോളേജ്‌ ഗ്ര‍ൗണ്ട്‌, മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍നിന്ന് തെരഞ്ഞെടുത്ത താരങ്ങള്‍ക്കാണ്‌ പരിശീലനം. ത്രിദിന പരിശീലന ക്യാമ്പില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സിന്റെ സീനിയര്‍ ടീമിന്റെ പ്രീ–സീസണ്‍ ക്യാമ്പിലേക്ക് അവസരം ലഭിക്കും. കണ്ണൂര്‍ വാരിയേഴ്‌സിന്റെ സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. രണ്ടു ദിവസമായി അണ്ടര്‍ 23, 18 വിഭാഗത്തിൽ ഓരോ കളിക്കാരനും 30 മിനിറ്റ് വീതം കഴിവ് തെളിയിക്കാനുള്ള അവസരവും നല്‍കിയിരുന്നു. ലീഗിലെ ആറു ടീമുകളുടെ പ്രതിനിധികളും സ്‌കൗട്ടുകളും സെലക്ഷന്‍ പ്രക്രിയയില്‍ പങ്കെടുത്തിരുന്നു. കേരളത്തിലെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി സൂപ്പര്‍ ലിഗ് കേരളയിലെ ടീമുകളില്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ‘ഗയിം ചേഞ്ചര്‍’ പദ്ധതി നടപ്പാക്കിയത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!