സഹായ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

Share our post

പേരാവൂർ: കളവ് കേസിൽ ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായം വാഗ്ദ‌ാനം ചെയ്ത‌ത് യുവതിയെ പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. പയ്യാവൂർ വാതിൽമടത്തെ പി.പ്രശാന്ത് (39), ഉളിക്കൽ അറബിയിലെ ടി.എസ്. നിതിൻകുമാർ എ ന്നിവരെയാണ് പേരാവൂർ ഡി.വൈ.എസ്.പി എൻ.പി. ആസാദിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത‌ത്. 2018ൽ നടന്ന പീഡനത്തിന് ശേഷം പ്രതികൾ പിന്തുടർന്നെത്തി വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ നിവ്യത്തിയില്ലാതെയാണ് യുവതി മുഴക്കുന്ന് പോലീസിൽ പരാതി നൽകിയത്. ഭർത്താവ് കളവ് കേസിൽ പിടിയിലായപ്പോൾ ഒപ്പം ജയിലുണ്ടായിരുന്ന ഇവർ പുറത്തിറങ്ങിയപ്പോൾ യുവതിയുടെ ഭർത്താവിനെ പുറത്തിറക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്. കണ്ണൂർ ടൗൺ, ഗുണ്ടൽപേട്ട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്‌ജുകളിലും വാടക വീടുകളിലും എത്തിച്ചാണ് യുവതിയെ പീഡിപ്പിച്ചത്. തുടർന്ന് ഗത്യന്തരമില്ലാതിരുന്ന യുവതി മറ്റൊരാളെ വിവാഹം കഴിച്ച് കുടുംബമായി ജീവിച്ചുവരികയായിരുന്നു. ഇതിനിടയിൽ പ്രതികൾ യുവതിയെ അപ്രതിക്ഷിതമായി കണ്ടുമുട്ടിയതോടെയാണ് കാര്യങ്ങൾ വഷളായത്. ഇവർ വീണ്ടും ഭീഷണിപ്പെടുത്തി ചൂഷണത്തിന് ശ്രമിക്കുകയായിരുന്നു. സഹി കെട്ടാണ് യുവതി മുഴക്കുന്ന് പോലീസിൽ അഭയം തേടിയത്. തുടർന്നാണ് പ്രതികളായ ഇരുവരെയും മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത‌ത്. ഇൻസ്പെക്ട‌ർ എ.വി.ദിനേശൻ, ഡി.വൈ.എസ്.പി സ്കോഡിലെ എസ്.ഐ രമേശൻ എ.എസ്.ഐ ശിവദാസൻ, പോലീസുകാരായ ജയദേവൻ, രാഗേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചെറുപുഴ സ്വദേശിയായ പരാതിക്കാരി നേരത്തെ കാമുകനോടൊപ്പം ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. തുടർന്ന് പോലീസ് പിടികൂടിയ ശേഷം ധ്യാനകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെ കളവ് കേസിലെ ഒരു പ്രതിയുമായി സ്നേഹത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!