സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം നാട്ടിലേക്ക്.. വിശദവിവരങ്ങൾ

കണ്ണൂർ: സപ്ലൈകോയുടെ ഓണം ഫെയർ മൊബൈൽ വാഹനം സെപ്റ്റംബർ നാല് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തും. കണ്ണൂർ, തളിപ്പറമ്പ് ഡിപ്പോയിൽ 27ന് മുണ്ടേരി മൊട്ട, 28ന് പന്നിയൂർ, 29ന് പാലക്കോട്, 30ന് കീച്ചേരി, 31ന് ചാലാട്, സെപ്റ്റംബർ ഒന്നിന് നടാൽ, രണ്ടിന് കാഞ്ഞിരക്കൊല്ലി, മൂന്നിന് ചൂളിയാട്, നാലിന് ചീക്കാട് എന്നിടങ്ങളിൽ വാഹനം എത്തും. തലശ്ശേരി ഡിപ്പോയിൽ 27ന് നായാട്ടുപാറ, കൊളശ്ശേരി, 28ന് ആറളം, കൂട്ടുപുഴ, 29ന് ഈരായിക്കൊല്ലി, കണ്ണവം, 30ന് കക്കുവ പാലം, ഉളിയിൽ, 31ന് മാടപ്പീടിക, പൊന്ന്യം സ്രാമ്പി എന്നിടങ്ങളിൽ ഓണം ഫെയർ വാഹനം എത്തും. സെപ്റ്റംബർ ഒന്നിന് പൂക്കോം, നിടുമ്പ്രം, രണ്ടിന് ചൊക്ലി, പെരിങ്ങത്തൂർ, മൂന്നിന് കൊളോളം, കിണവക്കിൽ, നാലിന് ആലച്ചേരി സ്‌കൂൾ, തൊക്കിലങ്ങാടിയിലും വാഹനമെത്തും.