സപ്ലൈകോ ശബരി ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു

Share our post

സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു. ലിറ്ററിന് സബ്‌സിഡി നിരക്കില്‍ 339 രൂപയായും സബ്‌സിഡി ഇതര നിരക്കില്‍ 389 രൂപയായും ഇന്നുമുതല്‍ സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. സബ്‌സിഡി ഇതര നിരക്കില്‍ ഉള്ള വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യം പോലെ വാങ്ങാം. നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്‌സിഡി നിരക്കില്‍ 349 രൂപയും സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയും ആയിരുന്നു. അതേസമയം, ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ നാളെ മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ നാല് വരെയാണ് ചന്തയുടെ പ്രവര്‍ത്തനം. 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 167 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ തുറക്കുക.സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനുമുള്ള സര്‍ക്കാര്‍ ഇടപെടലാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍. ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് ഓണച്ചന്തകള്‍. ജില്ലയില്‍ 16 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ ആരംഭിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!