മൊബൈൽ ഓണച്ചന്തകൾ നാളെ മുതൽ

കണ്ണൂർ: സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ നാളെ മുതൽ. മൊബൈൽ ഓണച്ചന്ത വഴി ജില്ലയിലെങ്ങും നിത്യോപയോഗസാധനങ്ങളും സബ്സിഡി ഉൽപ്പന്നങ്ങളും ലഭിക്കും. മൊബൈൽ ഓണച്ചന്തകളുടെ ഫ്ലാഗ്ഓഫ് നാളെ രാവിലെ കണ്ണൂരിൽ ഓണം ഫെയർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. നാളെ വെളുമ്പത്ത്, ആര്യാപറമ്പ്, അലക്സ് നഗർ, 27ന് കൊളശേരി, നായാട്ടുപാറ, മുണ്ടേരിമൊട്ട, 28ന് കൂട്ടുപുഴ, ആറളം, പന്നിയൂർ, 29ന് കണ്ണവം, ഇൗരായിക്കൊല്ലി, പാലക്കോട്, 30ന് ഉളിയിൽ, കക്കുവാപ്പാലം, കീച്ചേരി, 31ന് പൊന്ന്യം സ്രാമ്പി, മാടപ്പീടിക, ചാലാട്, ഒന്നിന് പൂക്കോം, നിടുമ്പ്രം, നടാൽ, 2ന് പെരിങ്ങത്തൂർ, ചൊക്ലി, കാഞ്ഞിരക്കൊല്ലി, 3ന് കിണവക്കൽ, കൊളോളം, ചൂളിയാട്, 4ന് തൊക്കിലങ്ങാടി, ആലച്ചേരി സ്കൂൾ, ചീത്താട്.