കണ്ണൂരിൽ ലോക് അദാലത്ത് സെപ്തംബർ 13ന്

കണ്ണൂർ: സംസ്ഥാന നിയമസേവന അതോറിറ്റി സംഘടിപ്പിക്കുന്ന നാഷണൽ ലോക് അദാലത്ത് സെപ്റ്റംബർ 13-ന് നടക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന, നിലവിലെ സിവിൽ കേസുകൾ, മോട്ടോർ വാഹന നഷ്ടപരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഉൾപ്പെടുത്താം. കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ, താലൂക്ക് നിയമസേവന കമ്മിറ്റി ഓഫീസുകളിലോ 29-ന് മുൻപായി അപേക്ഷിക്കണം. ഫോൺ: ദിശ 04902 344 666, ടിഎൽഎസ്സി തലശ്ശേരി: 04902 993 328, ടിഎൽഎസ്സി കണ്ണൂർ: 04972 940 455, ടിഎൽഎസ്സി തളിപ്പറമ്പ്: 04602 996 309.