കോളയാട്ട് കാട്ടുപോത്ത് സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്

കോളയാട് : പെരുവ കടലുകണ്ടം റോഡിൽ കാട്ടുപോത്ത് സ്കൂട്ടറിലിടിച്ച് യാത്രക്കാരനായ യുവാവിന് പരിക്ക്. കടലുകണ്ടം നടമ്മലിലെ പി.രാജനാണ് പരിക്കേറ്റത്. ജോലിക്ക് പോകുമ്പോൾ വീടിനു സമീപത്ത് നിന്നാണ് കാട്ടുപോത്ത് സ്കൂട്ടറിന് മുന്നിൽ ചാടിയത്. കാലിന് പരിക്കേറ്റ രാജൻ കൂത്തുപറമ്പിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടി. കൂടെയുണ്ടായിരുന്ന ബന്ധു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകളുണ്ടായി. പ്രദേശത്ത് കാട്ടുപോത്തുകൾ റോഡിലിറങ്ങുന്നത് നിത്യമാവുകയാണ്. ഇത്തരം അപകടങ്ങൾ പ്രദേശവാസികളിൽ ഭീതി പരത്തുന്നുണ്ട്.