ഇരിക്കൂറിൽ പട്ടാപ്പകൽ വീട്ടിൽ നിന്ന് 30 പവനും നാല് ലക്ഷവും കവർന്നു

ഇരിക്കൂർ: കല്യാട് ചുങ്കസ്ഥാനത്തിന് സമീപം പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. 30 പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്നു. പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ കെ.വി സുമതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.