ഇരിട്ടി ദസറ; വ്യാപാരോത്സവം ആഗസ്ത് 30 മുതൽ ഒക്ടോ രണ്ട് വരെ

ഇരിട്ടി: സപ്തം 29 മുതൽ ഒക്ടോബർ രണ്ട് വരെ സംഘടിപ്പിക്കുന്ന ഇരിട്ടി ദസറയുടെ ഭാഗമായുള്ള ഇരിട്ടി വ്യാപാരോത്സവത്തിന് ആഗസ്ത് 30മുതൽ തുടക്കമാവും.വ്യാപാരോത്സവത്തിൻ്റെ ഭാഗമായി ഇരിട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഇടപാടുകാർക്ക് നൽകുന്ന സമ്മാനകൂപ്പൺ മുഖേന നറുക്കെടുപ്പിലൂടെ പ്രതിദിന സമ്മാനമായി 2000 രൂപയുടെ പർച്ചേർസ് കൂപ്പൺ ലഭിക്കും. കൂടാതെ ദസറ സമാപന ദിവസം നടക്കുന്ന ബംമ്പർ സമ്മാന നറുക്കെടുപ്പിൽ വിജയികളാവുന്നവർക്ക് സ്കൂട്ടർ, വാഷിംങ്ങ് മെഷീൻ, ഫ്രിഡ്ജ്, എൽഇഡി ടി.വി, എസിതുടങ്ങി അഞ്ചോളം ബംമ്പർ സമ്മാനങ്ങളും നൽകും. ഒക്ടോബർ രണ്ടിനാണ് ബംമ്പർ നറുക്കെടുപ്പ്.