വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ജില്ലകളിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്നു. എസ് എസ് എൽ സി പാസായ ശേഷം കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ റഗുലർ കോഴ്‌സുകളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ സെപ്റ്റംബർ 15 നകം ഓൺലൈൻ മുഖേന അപേക്ഷ നൽകണം. അംഗത്വ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം services.unorganisedwssb.org/index.php/home വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!