കണ്ണൂർ – തോട്ടട -തലശ്ശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

കണ്ണൂർ: കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം ഇന്ന് രാവിലെ മുതൽ തടഞ്ഞതിനെ തുടർന്നാണ് സമരം. ദേശീയ പാതാ നിർമ്മാണത്തിനായി ബസ്സുകൾ വഴി തിരിച്ച് വിടാൻ തുടങ്ങിയതോടെ തൊഴിലാളികളാണ് സമരം തുടങ്ങിയത്. അടിപ്പാത വിഷയത്തിൽ നടപടി ഉണ്ടാകാത്തതിന്നെതിരെ റോഡ് പ്രവൃത്തി തടയാൻ നാട്ടുകാരും രംഗത്തുണ്ട്.