ഉളിക്കലിൽ ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ

ഇരിട്ടി : എക്സൈസ് ഉളിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരു കിലോവിലേറെ കഞ്ചാവുമായി യുവാവ് പിടിയിലായി. ഉളിക്കൽ വയത്തൂർ സ്വദേശി അശ്വിൻ. കെ. ഷീജൻ (21) ആണ് അറസ്റ്റിലായത്. ഇരിട്ടി റെയിഞ്ച് ഇൻസ്പെക്ടർ ഇ.പി. വിപിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഉളിക്കൽ ടൗണിൽ വെച്ചാണ് യുവാവ് പിടിയിലാകുന്നത്. പ്രതിയിൽ നിന്നും നിന്നും 1.150 കിലോ കഞ്ചാവ് എക്സൈയോസ് സംഘം പിടിച്ചെടുത്തു. ഉളിക്കൽ വയത്തൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണിയാൾ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു.