കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും

കുവൈത്ത്: കുവൈത്തിലെ വിഷമദ്യ ദുരന്തത്തില്‍ ചികിത്സയിലുള്ളവരെ നാട് കടത്താനുള്ള നടപടികള്‍ ആരംഭിച്ചു. 160 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. ദുരന്തത്തില്‍ 23 പേര്‍ മരിച്ചു. അതേസമയം ചികിത്സയിലുള്ളവരെ ആരോഗ്യ നില മെച്ചപ്പെട്ടാല്‍ ഉടന്‍ നാട്ടിലേക്ക് അയക്കാനാണ് തീരുമാനം. ഇവര്‍ക്ക് തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. നിലവില്‍ ചികിത്സയില്‍ തുടരുന്ന പലരുടെയും കാഴ്ച നഷ്ടപ്പെടുകയും വൃക്ക തകരാറിലാകുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ മദ്യ ദുരന്തത്തില്‍ 23 പേരാണ് മരിച്ചത്. ഇവരില്‍ 6 പേര്‍ മലയാളികളാണെന്നാണ് സൂചന. ചികിത്സയില്‍ കഴിയുന്നവരില്‍ 20 പേര്‍ക്ക് കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. ചികിത്സയില്‍ തുടരുന്ന ആളുകളുടെ വിവരങ്ങള്‍ കുവൈത്ത് അധികൃതര്‍ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് 71 പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്