ഹജ്ജ് 2026: തെരഞ്ഞെടുക്കപ്പെട്ടവര്‍ 20നകം പണമടച്ച് രേഖകൾ 25നകം സമര്‍പ്പിക്കണം

മലപ്പുറം 2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ഈ മാസം 20നകം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. ഓണ്‍ലൈനായും പണമടക്കാം.
പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും, പേരും രേഖപ്പെടുത്തിയ പേയ്‌മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
പണമടച്ച രശീതി, മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് (ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസർ-അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാഫോറവും അനുബബന്ധരേഖകളു ഈ മാസം 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. രേഖകള്‍ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യാനും സൗകര്യമുണ്ട്.
ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസർ ഐഡിയില്‍ ലഭ്യമാകും. ലോഗിൻ ചെയ്ത് അപേക്ഷകർക്ക് തന്നെ അപ്‌ലോഡ് ചെയ്യാനുമാകും.
നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പു കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ തെരഞ്ഞെടുക്കുന്നതുമാണ്.
രേഖകള്‍ സ്വീകരിക്കുന്നതിന്നായി കൊച്ചി, കണ്ണൂർ എന്നിവിടങ്ങളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവർത്തിക്കും. ആഗസ്റ്റ് 24-ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുരേം 4 മണി വരെ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ രേഖകള്‍ സ്വീകരിക്കും. എറണാകുളത്ത് ആഗസ്റ്റ് 25ന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ കലൂർ വഖഫ് ബോർഡ് ഓഫീസ് കോണ്‍ഫറൻസ് ഹാളില്‍ രേഖകള്‍ സ്വീകരിക്കും.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യണല്‍ ഓഫീസ്സിലും രാവിലെ 10 മണി മുതല്‍ വൈകുരേം അഞ്ച് മണി വരെ രേഖകള്‍ സ്വീകരിക്കും. രേഖകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ആഗസ്റ്റ് 25.
തെരഞ്ഞെടുക്കപ്പെട്ടവവർക്ക് ആവശ്യമായ എല്ലാ നിർദ്ദേശങ്ങള്‍ക്കുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരുടെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാണ്. ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുണ്ടായിരിക്കുന്നതല്ല.
ആവശ്യമായ നിർദ്ദേശങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടുക. ഫോണ്‍: 0483-2710717, 2717572, 8281211786.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ നമ്പറുകളില്‍ വാട്സ്‌ആപ്പിലൂടെയും ബന്ധപ്പെടാവുന്നതാണ്.
ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ നമ്പറുകള്‍:-
1തിരുവനന്തപുരം മുഹമ്മദ് യൂസഫ്
9895648856
2, കൊല്ലം നിസാമുദ്ധീൻ ഇ 9496 466 649
3, പത്തനംതിട്ട നാസർ എം 9495 661 510
4, ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038
5, കോട്ടയം ശിഹാബ് പി.എ 9447 548 580
6, ഇടുക്കി അജിംസ് കെ.എ. 9446 922 179
7, എറണാകുളം നവാസ് സി.എം. 9446206313
8, തൃശ്ശൂർ ഡോ. സുനില്‍ ഫഹദ് 94471 36313
9, പാലക്കാട് ജാഫർ കെ.പി 9400 815 202
10, മലപ്പുറം മുഹമ്മദ് റഊഫ് യു. + 9656206178
9446631366
9846738287
11, കോഴിക്കോട് നൗഫല്‍ മങ്ങാട് + 8606 586268
9495636426
12, വയനാട് ജമാലുദ്ധീൻ കെ 9961 083 361
13, കണ്ണൂർ നിസാർ എം.ടി 8281 586 137
14, കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276