പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്

കണ്ണൂർ : പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക്ക് കോളേജിലെ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അവസാന സ്പോട്ട് അഡ്മിഷന് ആഗസ്റ്റ് 25 മുതല്‍ 30 വരെ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ നല്കുന്നവര്ക്കും പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരങ്ങള്‍ www.polyadmission.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേദിവസങ്ങളില്‍ രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷന് എത്തണം. മറ്റ് കോളേജുകളില്‍ അഡ്മിഷന് ലഭിച്ചവര്‍ അഡ്മിഷന് സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതോ അഡ്മിഷന് ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം. ഫോണ്‍: 9895019821, 9446739894, 9400547253.