അങ്കണവാടികളില്‍ ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനം

കണ്ണൂർ: എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കണ്ണൂര്‍ കോര്പറേഷന് എളയാവൂര് സോണലില്‍ സെന്റര്‍ നമ്പര്‍ 38 എളയാവൂര് സൗത്ത്, സെന്റര്‍ നമ്പര്‍ 34 കീഴ്ത്തള്ളി, സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ എന്നീ അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ സെന്ററിലേക്ക് വര്‍ക്കര്‍ തസ്തികയിലേക്കും സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ പ്ലസ് ടു വിജയിച്ചവര്‍ക്കും ഹെല്പര് തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും അപേക്ഷിക്കാം. സെന്റര്‍ നമ്പര്‍ 38 എളയാവൂര് സൗത്ത് അങ്കണവാടിയിലേക്ക് എളയാവൂര് സോണല്‍ ഡിവിഷന് നമ്പര്‍ 22 ലെ സ്ഥിര താമസക്കാരും സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ അങ്കണവാടിയിലേക്ക് എളയാവൂര് സോണല്‍ ഡിവിഷന് നമ്പര്‍ 26 ലെ സ്ഥിര താമസക്കാരും സെന്റര്‍ നമ്പര്‍ 34 കീഴ്ത്തള്ളി അങ്കണവാടിയിലേക്ക് എളയാവൂര് സോണല്‍ ഡിവിഷന് നമ്പര്‍ 29 ലെ സ്ഥിര താമസക്കാരുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോറം ആഗസ്റ്റ് 29 വരെ നടാല്‍ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും.