മലബാർ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്സ്, ടെക്‌നിഷ്യൻ ഉൾപ്പെടെ അവസരം; ഒാഗസ്റ്റ് 30 വരെ അപേക്ഷിക്കാം

തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ 20 ഒഴിവ്. താൽക്കാലിക നിയമനം. ഓഗസ്റ്റ് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ബയോമെഡിക്കൽ എൻജിനീയർ, ഫിസിയോതെറപ്പിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ടെക്‌നിഷ്യൻ (ന്യൂക്ലിയർ മെഡിസിൻ), ജൂനിയർ റിസർച് ഫെലോ, ബ്ലഡ്ബാങ്ക് ലാബ് ടെക്‌നിഷ്യൻ, റസിഡന്റ് സ്റ്റാഫ് നഴ്സ്, സിസ്റ്റം അനലിസ്റ്റ് ട്രെയിനി, റസിഡന്റ് ഫാർമസിസ്റ്റ്. www.mcc.kerala.gov.in