അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം

കണ്ണൂർ:സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോമിലേക്ക് ലുനാറ്റിക്ക് പ്രിസണേഴ്‌സിനെ നിരീക്ഷിക്കാൻ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കും. ആകെ ഏഴ് ഒഴിവുകളുണ്ട്. എസ്എസ്എല്‍സി വിജയിച്ച 55 വയസ്സില്‍ താഴെ പ്രായമുള്ള ഷേപ്പ് 1 മെഡിക്കല്‍ കാറ്റഗറി വിമുക്ത ഭടന്‍മാര്‍ക്ക് അപേക്ഷ സമർപ്പിക്കാം. കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാര്‍ഡ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകൾ സഹിതം 23ന് വൈകിട്ട് അഞ്ച്u മണിക്കകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 04972 700 069.