മഞ്ഞളാംപുറം യു.പി.സ്കൂൾ കർഷകദിന അനുസ്മരണം

കേളകം : കർഷകദിനത്തോടനുബന്ധിച്ച് മഞ്ഞളാംപുറം യു.പി.സ്കൂൾ മികച്ച കർഷകന് സ്നേഹാദരം നൽകി. മുൻ പി ടി എ പ്രസിഡന്റും 2024- 25 വർഷത്തെ കേളകം പഞ്ചായത്തിലെ കർഷക ജേതാവുമായ ടിജോ എബ്രഹാമിനെയാണ് ആദരിച്ചത്. ഹെഡ്മിസ്ട്രസ് സൂസമ്മ, ബഷീർ,ടിജോ,സിസ്റ്റർ രഞ്ജുമോൾ എന്നിവർ സംസാരിച്ചു.