കോളേജ് വിദ്യാർഥികൾക്ക് മെഗാ ക്വിസ്

കണ്ണൂർ : ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എൻ എസ് എസിന്റെ സഹകരണത്തോടെ ലോക കൊതുക് ദിനമായ ആഗസ്റ്റ് 20 ന് രാവിലെ 10.30 ന് കോളേജ് വിദ്യാർഥികൾക്കായി കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുജനാരോഗ്യം, കൊതുക് ജന്യരോഗങ്ങൾ, സർക്കാർ ആരോഗ്യ പരിപാടികൾ, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ക്വിസ്. ഒരു കോളേജിൽ നിന്നും രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്രമത്തിൽ ക്യാഷ്പ്രൈസ് ലഭിക്കും. താൽപര്യമുള്ള ടീമുകൾ 9645121230, 9447853127 നമ്പറുകളിൽ ആഗസ്റ്റ് 19 ന് വൈകീട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. വാട്സ്ആപ് വഴിയും വിവരങ്ങൾ അയക്കാം.