ക്ഷേത്രജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിൻകര ഡാലുമുഖം സ്വദേശി രാഹുൽ വിജയനാണ് (26) മരിച്ചത്. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായ രാഹുൽ ക്ഷേത്ര പരിസരം പ്രഷർഗൺ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു എന്നാണ് വിവരം. അതേസമയം കോഴിക്കോട് വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരിലെ വിജയാലയത്തിൽ ഉഷ (53) ആണ് മരിച്ചത്. മരം വീണ് വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് അബന്ധത്തിൽ ഷോക്കേറ്റാണ് മരണം. ശനി രാവിലെ ആറരയോടെയാണ് സംഭവം. ഉഷ യുടെ വീടിൻ്റ തൊട്ടു മുന്നിലെ പറമ്പിൽ ഉണ്ടായിരുന്ന മരം പൊട്ടി വീണാണ് വൈദ്യുതി ലൈൻ കമ്പി തകർന്ന് വീണത്. രാവിലെ മുറ്റമടിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉഷയെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.