ഭവന വായ്പ- ലോണ്‍ ലിങ്ക്ഡ് സബ്സിഡി സ്കീം

കണ്ണൂർ: ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ഭവന വായ്പ എടുത്ത കുറഞ്ഞത് മൂന്ന് സെന്റ് ഭൂമിയുള്ള എല്‍ ഐ ജി / എം ഐ ജി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പിലാക്കുന്ന ലോണ്‍ ലിങ്ക്ഡ് സബ്സിഡി സ്കീമിലേക്ക് അപേക്ഷിക്കാം. 100 മുതല്‍ 160 ച.മി വരെ വിസ്തീര്‍ണ്ണമുള്ള ഒരു വീടിന്റെ ആകെ ലോണ്‍ തുകയുടെ 25 ശതമാനം സര്‍ക്കാര്‍ സബ്സിഡി ആയി നല്കുന്നു. ബോര്‍ഡിന്റെ വെബ്സൈറ്റ് www.kshb.kerala.gov.in മുഖേന ഓണ്‍ലൈനായി ആഗസ്റ്റ് 22 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2707671.