സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും

പേരാവൂർ: ബ്ലോക്ക് – മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പേരാവൂർ ടൗണിൽ സ്വാതന്ത്ര്യദിനാഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് അഡ്വ. ഷഫീർ ചെക്യാട്ട് അധ്യക്ഷനായി. പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, സി.ജെ.മാത്യു, സിറാജ് പൂക്കോത്ത്, കെ. കെ.വിജയൻ, രാജീവൻ കളത്തിൽ, കെ. കെ. അംബുജാക്ഷൻ , എ.എം.ലത്തീഫ്, വേലായുധൻ എന്നിവർ സംസാരിച്ചു.