കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

മലപ്പുറം: 2026 ഹജ്ജ് തീര്‍ഥാടനത്തിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് അവസരം. ഇന്ന് മുംബൈ കേന്ദ്ര ഹജ്ജ് കമ്മറ്റി ഓഫിസിലാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന് ശേഷം വെയ്റ്റിങ് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസരം ലഭിച്ചവരുടേയും വെയിറ്റിംങ് ലിസ്റ്റും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് നിന്ന് ഈവര്‍ഷം 27,123 അപേക്ഷകളാണുള്ളത്. ഇതില്‍ 11,037 പുരുഷന്മാരും 16,086 സ്ത്രീകളുമാണ്. സൗദി അറേബ്യ ഹജ്ജ് ക്വാട്ട പ്രഖ്യാപിക്കുന്നതിന് മുമ്പായാണ് ഈ വര്‍ഷം ഹജ്ജ് നറുക്കെടുപ്പ് നടത്തിയത്. ആയതിനാല്‍ ഒരു ലക്ഷം സീറ്റിലേക്കാണ് നറുക്കെടുപ്പ് നടന്നത്. ക്വാട്ട പ്രഖ്യാപിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് അവസരമുണ്ടാകും. യാത്ര റദ്ദാക്കുന്നവരുടെ ഒഴിവിലേക്ക് വെയിറ്റിങ് ലിസ്റ്റിലെ ക്രമ നമ്പര്‍ പ്രകാരം അവസരം നല്‍കും. സൗദി ഹജ്ജ് ക്വാട്ട പ്രഖ്യാപിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് അവസരമുണ്ടാകും.