ആയിക്കരയിൽ വീടിന് മുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല

കണ്ണൂർ: ആയിക്കരയിൽ കഴിഞ്ഞ ദിവസം വീടിന് മുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടയാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം അടുത്ത ദിവസം നടക്കും. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഷെയ്ക്ക് നയിമുദ്ദീൻ എന്നയാളുടെ വീടിൻ്റെ മുകളിലത്തെ നിലയിലെ നടുമുറിയിൽ 30 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത ജീർണ്ണിച്ച നിലയിലുളള ഒരു പുരുഷ മൃതശരീരം കാണപ്പെട്ടത്. 180 സെ.മീറ്റർ ഉയരമുണ്ട്. ഇടതു കൈത്തണ്ടയിലും അരയിലും ചുവന്ന ചരടും കെട്ടിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497980855, 9497987204, 0497- 2731187 എന്നീ ഫോൺ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് കണ്ണൂർ സിറ്റി പോലീസ് അറിയിച്ചു.