തദ്ദേശം: ജില്ലയിൽ ആകെ 1848 വാർഡുകൾ

കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായപ്പോൾ ജില്ലയിൽ ആകെ 1848 വാർഡുകൾ. മുമ്പ് 1718 ആയിരുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 130 വാർഡുകൾ കൂടി. ഗ്രാമ പഞ്ചായത്ത് വാർഡുകൾ 1166 ൽ നിന്ന് 1271 ആയി. 105 വാർഡുകൾ അധികം. ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ 149 ൽ നിന്ന് 162 ആയി. 13 വാർഡുകളുടെ വർധന. ജില്ലാ പഞ്ചായത്തിൽ ഒരു വാർഡ് കൂടി 25 ആയി. നഗരസഭ വാർഡുകൾ പത്ത് എണ്ണം കൂടി 324 ആയിരുന്നത് 334 ആയി. കോർപ്പറേഷനിൽ 55 ൽ നിന്ന് 56 ആയി.