കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു

കുവൈത്ത് സിറ്റി: വിഷമദ്യം കഴിച്ച് അഹമ്മദി ഗവർണറേറ്റിലെ 10 വ്യത്യസ്ത റിപ്പോർട്ടുകളിലായി 10 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഇവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും സ്രോതസ് കൂട്ടിച്ചേർത്തു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്.