തളിപ്പറമ്പിൽ ഒന്നരക്കിലോ കഞ്ചാവും 2.87 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ

Share our post

തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയുമായി രണ്ടംഗ സംഘം തളിപ്പറമ്പിൽ പിടിയിലായി. പരിയാരം അമ്മാനപ്പാറ മുള്ളൻ കുഴി വീട്ടിൽ സജേഷ് മാത്യു (28), പരിയാരം സെൻ്റ് മേരീസ് നഗറിലെ കൊച്ചുപറമ്പിൽ വീട്ടിൽ വിപിൻ ബാബു (27) എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 10.50ന് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പോലീസ് പിടിയിലായത്. കെ എൽ 59 ഡബ്ള്യു- 0498 കാറിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ. ഒരുകിലോ 400 ഗ്രാം കഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചെടുത്തത്. പ്രതികൾ പരിയാരം തളിപ്പറമ്പ് പ്രദേശങ്ങളിലെ പ്രധാന കഞ്ചാവ്- എം.ഡി.എം.എ വിൽപ്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ ഷിജോ ഗസ്റ്റിൻ, സീനിയർ സി.പി.ഒ. റോജിത്ത് വർഗീസ്, സി.പി.ഒ ഡ്രൈവർ നവാസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!