സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

കണ്ണൂർ: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. നാല് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കില്‍ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ. മൂന്ന് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയം തൊഴില്‍ വായ്പകള്‍ അതത് സി ഡി എസ് ചെയര്‍പേഴ്സണ്‍ മുഖാന്തരം ജാമ്യരേഖയില്ലാതെ അനുവദിക്കും. www.mithrasoft.kswdc.org വെബ്സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 0497 2701399, 8547514882.